തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് 1050 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1024 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. 22 ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 373 പേരുടെ പരിശോധനാഫലം മാത്രമാണ് ഇന്ന് നെഗറ്റീവായിട്ടുളളത്. അതേസമയം ജില്ലയിൽ ഇന്ന് ഒരു മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60) ആണ് മരണമടഞ്ഞത്.