a

മ​നു​ ​അ​ശോ​കന്റെ​ ​കാ​ണെ​ക്കാ​ണെ​ ​ഒ​ക്‌ടോ​ബ​റിൽ തുടങ്ങും. ഉ​യ​രെ​യ്ക്കു​ശേ​ഷം​ ​മ​നു​അ​ശോ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ഈ ​ ​ചി​ത്ര​ത്തി​ൽ​ ​ടൊ​വി​നോ​ ​തോ​മ​സും​ ​ഐശ്വര്യ​ ​ല​ക്ഷ​മി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ബോ​ബി​ ​സ​ഞ്ജ​യ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ശ്രു​തി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​പ്രേം​ ​പ്ര​കാ​ശ്,​ ​റോ​ണി​ ​ഡേ​വി​ഡ് ​രാ​ജ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​​

മാ​യാ​ന​ദി​ക്കു​ശേ​ഷം​ ​ടൊ​വി​നോ​ ​തോ​മ​സും​ ​െഎശ്വര്യ​ ​ല​ക്ഷി​മി​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട് . ഡ്രീം​ ​കാ​ച്ച​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ർ.​ ​ഷം​സു​ദ്ദീ​നാണ് നി​ർമ്മി​ക്കുന്നത്. ​ആ​ൽ​ബി​ ​ആ​ന്റ​ണി​ ​ആ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ വി​നാ​യ​ക് ​ശ​ശി​കു​മാ​റി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ര​ഞ്ജി​ൻ​രാ​ജ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു. പ്രൊഡക്ഷൻ കൺ​ട്രോളർ ഷബീർ മലവെട്ടത്ത്.