കണ്ണൂർ: കെ. സുധാകരൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിൽ ഇന്നലെ നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുധാകരനുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.