pic

കണ്ണൂർ: കെ.സുധാകരൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

അതേസമയം, കണ്ണൂരിൽ ഇന്ന് 435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 381 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 147 പേർ രോഗമുക്തി നേടുകയും ചെയ്തു. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജൻ, തോമസ് ഐസക്ക്, വി.എസ് സുനിൽ കുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.