മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം സെപ്‌തംബർ 18ന് സമാപിച്ച വാരത്തിൽ 337.8 കോടി ഡോളറിന്റെ കുതിപ്പുമായി പുതിയ ഉയരമായ 54,503.8 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണയ ആസ്‌തി 394.3 കോടി ഡോളർ വർദ്ധിച്ച് 50,146.4 കോടി ഡോളറായി. സ്വർണ ശേഖരം 58 കോടി ഡോളർ താഴ്‌ന്ന് 3,744 കോടി ഡോളറായി.