prashant-bhushan

ന്യൂഡൽഹി: അനിൽ അംബാനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

'തന്റെ വക്കീൽ ഫീസ് കൊടുക്കാൻ ഭാര്യയുടെ ആഭരണങ്ങൾ വിറ്റെന്നും സ്വന്തമായി ആകെയുള്ളത് ഒരു ചെറിയ കാർ ആണെന്നും അനിൽ അംബാനി ബ്രിട്ടീഷ് കോടതിയിൽ പറഞ്ഞു. ഈ ആൾക്കാണ് 30,000 കോടിയുടെ റഫാൽ ഓഫ്‌സെറ്റ് കരാർ മോദി നൽകിയത്."- എന്നായിരുന്നു ഭൂഷന്റെ ട്വീറ്റ്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനിൽ അംബാനിക്കെതിരെ ലണ്ടൻ കോടതിയെ സമീപിച്ചത്. 700 ദശലക്ഷം ഡോളറിൽ അധികമാണ് അനിൽ ഇവർക്ക് നൽകേണ്ടത്. അനിലിന്റെ വ്യക്തിഗത ജാമ്യത്തിലായിരുന്നു ബാങ്കുകൾ പണം നൽകിയത്. പണം തിരികെ ലഭിക്കാത്തതിനാൽ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.