hdfc

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്.ഡി.എഫ്‌.സി ബാങ്ക് വെയര്‍ഹൗസ്

കമ്മോഡിറ്റി ഫിനാന്‍സ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബാങ്കിന്റെ ശാഖയിലെത്താതെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ പണയംവച്ച് വായ്പയെടുക്കാനുള്ള സൗകര്യമാണ് വെയര്‍ഹൗസ് കമ്മോഡിറ്റി ഫിനാന്‍സ് ആപ്പ് വഴി എച്ച്.ഡി.എഫ്‌.സി ബാങ്ക് ഒരുക്കിയത്.


രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തില്‍ ഓണ്‍ലൈനായി വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത്. വെയര്‍ഹൗസ് രസീത് വായ്പയുടെ പ്രധാന ഗുണഭോക്താക്കളായ കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍, വ്യാപാരികള്‍ എന്നിവര്‍ക്കായിരിക്കും പുതിയ സംവിധാനം ഏറെ പ്രയോജനകരമാകുക.

കൊവിഡ് രാജ്യത്തെ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് എച്ച്.ഡി.എഫ്‌.സി ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കള്‍ക്കും എച്ച്.ഡി.എഫ്‌.സി ബാങ്കില്‍ നിന്ന് വെയര്‍ഹൗസ് രസീത് / ചരക്ക് പണയ വായ്പ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു.

വെയര്‍ഹൗസ് കമ്മോഡിറ്റി ഫിനാനാന്‍സ് ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാം: