ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ എട്ടാം മത്സരത്തിൽ ഹെെദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം. ഏഴ് വിക്കറ്റ് വിജയമാണ് കൊൽക്കത്ത നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറെെസേഴ്സ് ഹെെദരാബാദ് 20 ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടിയിരുന്നു. ഇത് മറികടന്നാണ് 18 ഓവർ പൂർത്തിയായപ്പോൾ ഏഴ് വിക്കറ്റ് ബാക്കി നിൽക്കെ 145 റൺസ് നേടി കൊൽക്കത്ത വിജയിച്ചത്.ടോസ് നേടിയ ഹെെദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.