matcha-tea

നമ്മുടെ നാട്ടിൽ അധികം പ്രചാരത്തിലില്ലാത്ത പാനീയമാണ് മച്ചാ ടീ. ഇതിനുള്ള ഇലകൾ പ്രത്യേക രീതിയിലാണ് തയാറാക്കുന്നത്. വിളവെടുപ്പിന് മുമ്പ് ഇരുപത് ദിവസത്തോളം ചെടി തണലത്ത് സംരക്ഷിക്കും. തുടർന്ന് വിളവെടുക്കുന്ന ഇല ആവിയിൽ വച്ചെടുത്ത ശേഷം ഉണക്കി പൊടിച്ചാണ് മച്ചാ ടീ തയാറാക്കുന്നത്.

മറ്റു ചായകളിലെപ്പോലെ ഇല അരിച്ച് കളയാതെ ചായയിൽ തന്നെ ഇടുന്നതിനാൽ ഗുണം ഇരട്ടിക്കുമത്രേ. ജപ്പാനിൽ ഉപയോഗത്തിലുള്ള ഈ പാനീയം നമ്മുടെ നാട്ടിൽ അധികം പ്രചാരത്തിലില്ലെങ്കിലും ഓൺലൈനിൽ വാങ്ങാൻ ലഭ്യമാണ്.

ഹൃദ്രോഗം,​ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന പോളിഫെനോൾ പോലുള്ള ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഈ ചായ. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും മസ്‌തിഷ്‌ക പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും ഈ പാനീയത്തിന് കഴിയുമെന്ന് ചില പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന മികച്ചൊരു പാനീയം കൂടിയാണ് മച്ചാ ടീ.