മലയാള സിനിമയിലെ ഏക്കാലത്തെയും ക്ലാസിക്കൽ ഹിറ്റുകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് നൽകിയിരുന്നത്. അതേ ചിത്രം 31 വർഷങ്ങൾക്ക് ശേഷം വീണ്ടും വിസ്മയം തീർക്കാൻ എത്തുകയാണ്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്വാളിറ്റി ഉയര്‍ത്തിയാണ് വടക്കന്‍ വീരഗാഥ വീണ്ടും സിനിമ പ്രേമികളുടെ മുന്നിലെത്തുക.
ഇതിന്റെ ഭാഗമായി പുറത്തിറക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. ചന്ദനലേപ സുഗന്ധം, ഇന്ദുലേഖ കണ്‍തുറന്നു എന്നീ ഗാനങ്ങളാണ് ദൃശ്യമികവോടെ പുറത്തുവന്നത്. 4കെ അള്‍ട്രാ എച്ച്.ഡി ക്വാളിറ്റിയിലാണ് പുതിയ വീഡിയോകള്‍ പുറത്തുവന്നിട്ടുളളത്. ഇതിനോടകം അഞ്ച് ലക്ഷത്തിലേറെ പേരാണ് യൂട്യൂബിലൂടെ വീഡിയോ കണ്ടത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തിന്റെ 8 കെ വെര്‍ഷൻ തീയേറ്ററില്‍ റിലീസ് ചെയ്യിക്കാനും നിർമാതാക്കൾ പദ്ധതിയിടുന്നുണ്ട്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ 1989 ലാണ് പുറത്തിറങ്ങിയത്.