cf

കോട്ടയം: കേരളകോൺഗ്രസ് ഡെപ്യൂട്ടിചെയർമാനും ചങ്ങനാശേരി എം എൽ എയുമായിരുന്ന സി എഫ് തോമസ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 81വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്.

1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി എഫ് തോമസ് 40 കൊല്ലം എം എൽ എ യായി തുടരുകയാണ്.

body
സി എഫ് തോമസ് എം എൽ എയുടെ മൃതദേഹം ചങ്ങനാശേരിയിലെ വസതിയിലേക്കെത്തിക്കുന്നു. ഫോട്ടോ: ശ്രീകുമാർ ആലപ്ര

കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേർന്നു. ചങ്ങനാശേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാ‍ർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരം​ഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവ‍ർത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോൺ​ഗ്രസിന്റെ സജീവപ്രവ‍ർത്തകനായിരുന്ന അദ്ദേഹം പിന്നീട് കേരള കോൺ​ഗ്രസ് രൂപീകരിച്ചപ്പോൾ പാ‍ർട്ടിയുടെ ചങ്ങനാശേരി മണ്ഡലം അദ്ധ്യക്ഷനായി . പിന്നീട് കേരള കോൺ​ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോൺ​ഗ്രസ് എമ്മിന്റെ ജനറൽ സെക്രട്ടറിയായും ഇടക്കാലത്ത് ചെയർമാനായും പ്രവ‍ർത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയിൽ ​ഗ്രാമവികസനം, രജിസ്ട്രേഷൻ, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ.

നാളെ രാവിലെ 11 മണിക്ക് സ്വവസതിയിൽ അന്ത്യകർമ്മം ആരംഭിക്കും. തുടർന്ന് 11.30 മുതൽ ചങ്ങനാശേരി കത്തീഡ്രൽ പാരീഷ് ഹാളിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം മൂന്നു മണിക്ക് പള്ളിയിൽ സംസ്കാര കർമ്മം ആരംഭിക്കും. തുടർന്ന്
പാരീഷ് ഹാളിൽ അനുസ്മരണ സമ്മേളനം നടക്കും.