kk-shylaja

തിരുവനന്തപുരം: കേരളത്തിൽ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സമയമാണെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകരാജ്യങ്ങൾ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുകയാണെന്നും, ആ സാഹചര്യം നമുക്ക് പാഠമാകണമെന്നും മന്ത്രി പറയുന്നു. രോഗമുക്തി നിരക്കിൽ കേരളം പിന്നോട്ടാണെന്ന ആരോപണം തെറ്റാണെന്നും, പ്രതിരോധപ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.


കേരളത്തിൽ പരിശോധനകളുടെ എണ്ണവും കൂടുതലാണെന്ന് മന്ത്രി അറിയിച്ചു. മരണനിരക്ക് ഭീതിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തിയിട്ടില്ല. 656 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലാണ്-മന്ത്രി പറഞ്ഞു.