urban-cruiser

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് ടൊയോട്ടയുടെ അർബൻ ക്രൂസർ ഇന്ത്യൻ മണ്ണിൽ അവതരിച്ചു. പുതുതലമുറയെയാണ് ഈ കോംപാക്‌റ്റ് എസ്.യു.വിയിലൂടെ ടൊയോട്ട നോട്ടമിടുന്നത്. മിഡ്, ഹൈ, പ്രീമിയം എന്നീ വകഭേദങ്ങൾ അർബൻ ക്രൂസറിനുണ്ട്.

ടൊയോട്ടയുടെ വിഖ്യാത മോഡലായ 'ലാൻഡ് ക്രൂസറി"ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 'അർബൻ ക്രൂസർ" എന്ന് വിളിക്കുന്നത്. മുൻഭാഗത്തെ, ട്വിൻ-സ്ളേറ്റ് ക്രോം ഗ്രില്ലാണ് അർബൻ ക്രൂസറിന്റെ പ്രധാന ഹൈലൈറ്റ്. ഫോർച്യൂണറിനെ അനുസ്‌മരിപ്പിക്കുന്ന ഗ്രില്ലാണിത്.

എൽ.ഇ.ഡി ഡ്യുവൽ ചേംബർ പ്രൊജക്‌ടർ ഹെഡ്ലാമ്പുകൾ, ടെയ്‌ൽലാമ്പ്, ഫോഗ് ലാമ്പ്, 16-ഇഞ്ച് അലോയ് വീലുകൾ എന്നിവ പുറംമോടിക്ക് കൂടുതൽ അഴകേകുന്നു. ബ്രൗൺ ലെതർ സീറ്റുകൾ ഉൾപ്പെടെ ഡ്യുവൽ-ടോൺ ഇന്റീരിയറാണ് ഈ സ്‌റ്റൈലിഷ് കാറിനുള്ളത്.

ഓട്ടോ എ.സിയോട് കൂടിയ ക്ളൈമറ്റ് കൺട്രോൾ, റെയിൻ-സെൻസിംഗ് വൈപ്പർ, ക്രൂസ് കൺട്രോൾ, പുഷ് സ്‌റ്റാർട്ട്-സ്‌റ്റോപ്പ്, റിയർ പാർക്കിംഗ് കാമറ, ഇലക്‌ട്രോ-ക്രോമാറ്റിക് റിയർവ്യൂ മിറർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ചൈൽഡ് സീറ്റ് നിയന്ത്രണ സംവിധാനം, ഏഴിഞ്ച് സ്‌മാർട്ട് പ്ളേകാസ്‌റ്റ് ഇൻഫോടെയ്‌ൻമെന്റ് എന്നിങ്ങനെ യുവാക്കളെ ആകർഷിക്കുന്ന ഒട്ടേറെ സവിശേഷതകളാൽ സമ്പന്നവുമാണ് ഈ എസ്.യു.വി.

18.76 kmpl

ബി.എസ്-6 ചട്ടം പാലിക്കുന്ന, കെ-സീരീസ്, 1.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്.

 കരുത്ത് : 104.72 പി.എസ്

 ടോർക്ക് : 138 എൻ.എം

 ട്രാൻസ്‌മിഷൻ : 5എം.ടി/4എ.ടി

 മൈലേജ് മാനുവൽ : 17.03 kmpl

 എ.ടി വേരിയന്റ് : 18.76 kmpl

നിറഭേദങ്ങൾ

ആകർഷകമായ ഒമ്പത് നിറഭേദങ്ങളുണ്ട് അർബൻ ക്രൂസറിന്.

മാരുതിയുടെ

കൂട്ടുകെട്ട്

മാരുതി സുസുക്കിയിൽ നിന്ന് കടംകൊണ്ട ബെലേനോയെ ഗ്ളാൻസ എന്ന പേരിൽ പുറത്തിറക്കിയ ടൊയോട്ട വൻവില്പന നേട്ടം കൊയ്‌തിരുന്നു. കൂട്ടുകെട്ടിലെ രണ്ടാമത്തെ മോഡലാണ് അർബൻ ക്രൂസർ. മാരുതിയുടെ വിറ്റാര ബ്രെസയാണ് അർബൻ ക്രൂസറാകുന്നത്.

₹8.40 ലക്ഷം

മിഡ് മോഡൽ : ₹8.40-₹9.80 ലക്ഷം

ഹൈ : ₹9.15-₹10.65 ലക്ഷം

പ്രീമിയം : ₹9.80-₹11.30 ലക്ഷം

എതിരാളികൾ

മാരുതി വിറ്റാര ബ്രെസ, ടാറ്റാ നെക്‌സോൺ, ഹ്യുണ്ടായ് വെന്യൂ, മഹീന്ദ്ര എക്‌സ്.യു.വി 300, കിയ സോണറ്റ്.