അടാർ ലൗ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ റോഷ്ന ആൻ റോയി വിവാഹിതയാകുന്നു. തിരക്കഥകൃത്തും നടനുമായ കിച്ചു ടെല്ലാസാണ് വരൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹവാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്. പ്രണയവിവാഹമാണ്.
കിച്ചുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാർത്ത നടി അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും താരം കുറിച്ചു.അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് സുപരിചിതനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കിച്ചു അവതരിപ്പിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.