tiago

കൊച്ചി: വില്പന നേട്ടത്തിന്റെ ട്രാക്കിലേക്ക് ടാറ്റാ മോട്ടോഴ്‌സിനെ വീണ്ടും കൈപിടിച്ചുയർത്തി 2016ൽ വിപണിയിലെത്തിയ ജനപ്രിയ ഹാച്ച്‌ബാക്കായ ടിയാഗോ മൂന്നുലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. മൂന്നു ലക്ഷാമത്തെ യൂണിറ്റ് ഗുജറാത്തിലെ സനന്ദ് പ്ളാന്റിൽ പുറത്തിറക്കി.

ഒതുക്കമുള്ളതും മനോഹരവുമായ ഡിസൈൻ, മികച്ച ഫീച്ചറുകൾ, ഉന്നത സാങ്കേതികവിദ്യ എന്നീ സവിശേഷതകളോടെയാണ് ഉപഭോക്തൃ ഹൃദയങ്ങൾ ടിയാഗോ കീഴടക്കിയത്. ഏറ്റവുമധികം അവാർഡുകൾ വാരിക്കൂട്ടിയ ടാറ്റാ മോഡലുകളിലൊന്നായ ടിയാഗോ, 2018 ആഗസ്‌റ്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ഹാച്ച്ബാക്കായിരുന്നു.

ഗ്ളോബൽ എൻ.സി.എ.പി ക്രാഷ് ടെസ്‌റ്റിൽ സുരക്ഷാ മികവിനുള്ള 4 സ്‌റ്റാർ റേറ്റിംഗ് ടിയാഗോ സ്വന്തമാക്കിയിട്ടുണ്ട്. ടിയാഗോയ്ക്ക് ബി.എസ്-6 പതിപ്പ് ഈവർഷമാദ്യം വിപണിയിലെത്തി.