ludo

ഭോപ്പാൽ: പിതാവ് ലുഡോ കളിക്കുന്നതിനിടയിൽ വഞ്ചിച്ചെന്ന പരാതിയുമായി യുവതി കുടുംബ കോടതിയിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇരുപത്തിനാലുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്.

ലോക്ക് ഡൗണിൽ പിതാവിനും സഹോദങ്ങൾക്കുമൊപ്പം ലുഡോ കളിക്കുകയായിരുന്നു യുവതി. കളിയ്ക്കിടെ പിതാവ് തന്റെ ടോക്കൺ മറികടന്നുവെന്നാണ് ഇരുപത്തുനാലുകാരിയുടെ പരാതി. കളിയിൽ തോറ്റതോടെ അച്ഛനോട് ദേഷ്യം തോന്നുകയായിരുന്നു.

എല്ലാ സന്തോഷങ്ങളും തനിക്ക് നൽകുന്ന അച്ഛനിൽ നിന്ന് ഇങ്ങനെയൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് യുവതി പറഞ്ഞു. തന്റെ അറിവിൽ സംഭവത്തിന് ശേഷം ഇരുപത്തിനാലുകാരിയും പിതാവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കൗൺസിലർ വ്യക്തമാക്കി. ഇക്കാലത്ത് കുട്ടികൾക്ക് തോൽവി സഹിക്കാൻ കഴിയുന്നില്ലെന്നും, അതിനാലാണ് ഇത്തരം കേസുകൾ വരുന്നതെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.