കൊച്ചി: പ്രമുഖ അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഇന്ത്യന്റെ എഫ്.ടി.ആർ 1200ന് ഇനി കാർബൺ ഫൈബർ വേഷം. കമ്പനിയുടെ റേസിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായ എഫ്.ടി.ആർ 750 ഫ്ളാറ്റ് ട്രാക്ക് റേസ് ബൈക്കിൽ നിന്ന് പ്രചോദനം നേടിയാണ് ഈ പുത്തൻ മോഡൽ ഇന്ത്യൻ ഒരുക്കിയത്.
മുൻ മോഡലിൽ നിന്ന് രൂപകല്പനയിൽ വ്യത്യാസമില്ല. 1,208 സി.സി., വി-ട്വിൻ എൻജിൻ 124 പി.എസ് കരുത്തുത്പാദിപ്പിക്കും. ടോർക്ക് 120 എൻ.എം. 4.3 ഇഞ്ച് ഫുൾകളർ ടച്ച് സ്ക്രീൻ ഉൾപ്പെടെ അത്യാധുനിക ഫീച്ചറുകളുമുണ്ട്.
₹20 ലക്ഷം
അന്താരാഷ്ട്ര വിപണിയിലെത്തിയ കാർബൺ ഫൈബർ എഫ്.ടി.ആർ 1200ന് ഇന്ത്യയിലെത്തുമ്പോൾ 20 ലക്ഷം രൂപ പ്രാരംഭവില പ്രതീക്ഷിക്കാം.