tesla

കൊച്ചി: ടെസ്‌ലയുടെ ഇലക്‌ട്രിക് സൈബർട്രക്കിന്റെ കുഞ്ഞൻ മോഡലും വിപണിയിൽ എത്തിയേക്കും. നിലവിലെ മോഡലിന് മാതൃവിപണിയായ അമേരിക്കയിൽ ആറുലക്ഷം ബുക്കിംഗുകൾ കവിഞ്ഞ സാഹചര്യത്തിലാണ് ചെറു മോഡൽ കൂടി അവതരിപ്പിച്ചേക്കുമെന്ന സൂചന ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് നൽകിയത്.

കഴിഞ്ഞ നവംബറിലാണ് ടെസ്‌ല സൈബർട്രക്കിന്റെ പ്രഖ്യാപനം മസ്‌ക് നടത്തിയത്. 2021ൽ വില്പന തുടങ്ങും. ഏകദേശം 600 യൂണിറ്റുകളുടെ വില്പനയാണ് ആലോചിക്കുന്നത്. എന്നാൽ, ബുക്കിംഗ് ആറുലക്ഷം കടന്നതിനാൽ, എണ്ണുന്നത് തന്നെ നിറുത്തിയെന്നും മസ്‌ക് പറയുന്നു.