face-recognition

സിംഗപ്പൂർ: സിംഗപ്പൂരിൽ ഇനി മുഖം നോക്കി എല്ലാം അറിയാം. ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ തിരിച്ചറിയൽ അടയാളമായി മുഖം ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് സിംഗപ്പൂർ. സിംഗപ്പൂരിൽ സ്വകാര്യ, സർക്കാർ സേവനങ്ങളെല്ലാം ഇനി ഈ സാങ്കേതികവിദ്യയിലൂടെയാകും പ്രവർത്തിക്കുക. രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ച്​​ അടിസ്ഥാന ആവശ്യമാണ്​ തിരിച്ചറിയലിന്​ ഫേഷ്യൽ വെരിഫിക്കേഷനെന്ന്​ സർക്കാരിന്റെ സാങ്കേതികവിദ്യ ഏജൻസി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഒരു ബാങ്കിൽ പരീക്ഷിച്ച ശേഷമാണ്​ രാജ്യം മുഴുവൻ വ്യാപകമാക്കുന്നത്​. വ്യക്തിയെ തിരിച്ചറിയുന്നതിനൊപ്പം സേവനങ്ങൾക്ക്​ യഥാർത്ഥ വ്യക്​തി തന്നെയാണോ ഹാജരായതെന്ന്​ പുതിയ സാങ്കേതിക വിദ്യ ഉറപ്പുവരുത്തും. ബ്രിട്ടീഷ്​ കമ്പനിയായ ​ഐപ്രൂവ്​ ആണ്​ ഇൗ സേവനം ലഭ്യമാക്കുന്നത്​. രാജ്യത്തിന്റെ ഡിജിറ്റൽ തിരിച്ചറിയൽ പദ്ധതിയായ സിംഗ്​പാസുമായി ഫേഷ്യൽ വെരിഫിക്കേഷൻ സംയോജിപ്പിച്ചിട്ടുണ്ട്​. അതേസമയം, പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്നതാണ്​ പദ്ധതിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്​.