ടോക്കിയോ: പ്രശസ്ത ജാപ്പനീസ് നടി യൂക്കോ ടേയ്ക്കുച്ചിയെ (40) മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2004 ലും 2007 ലും ജാപ്പനീസ് അക്കാഡമി അവാർഡ് നേടിയ യൂക്കോ 1996ൽ സൈബോർഗ് എന്ന ടെലിവിഷൻ സീരിസിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1998ൽ ഇറങ്ങിയ റിംഗ് എന്ന ഹൊറർ ചിത്രം യൂക്കോയ്ക്ക് ഏറെ പ്രശസ്തി നേടി കൊടുത്തു.
2018ൽ ഇറങ്ങിയ മിസ് ഷെർലോക്ക് എന്ന സീരിസിൽ ടൈറ്റിൽ കഥാപാത്രമായും യൂക്കോ എത്തി. ദ കോൺഫിഡൻസ് മാൻ ജെപി - എപ്പിസോഡ് ഒഫ് പ്രിൻസസ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
നടൻ ഷിഡോ നകാമുരയെയാണ് ആദ്യം വിവാഹം ചെയ്തത്. ആ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. പിന്നീട്, നടനായ ടയ്കി നകാബയാഷിയെ വിവാഹം ചെയ്തു. രണ്ട് മക്കളുണ്ട്.