വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ കാട്ടുതീയിൽ നിന്ന് അഗ്നിശമന സേന രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടിയെ കണ്ട് എല്ലാവരും അമ്പരന്നു. ഇതാരാ?? ബേബി യോദ്ധയോ??.. ഡിസ്നി പ്ലസിലെ പ്രശസ്ത സീരീസായ മൻഡലോറിയാനിലെ കഥാപാത്രമായ ബേബി യോദ്ധയുമായി നല്ല മുഖസാദൃശ്യമുണ്ടായിരുന്നു പൂച്ചക്കുട്ടിയ്ക്ക്.
കാട്ടുതീയിൽപ്പെട്ട് ശരീരമാസകലം ചാരവും പുകയും തട്ടിയ പൂച്ചക്കുട്ടിയുടെ ചികിത്സയ്ക്ക് ശേഷമാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ബേബി യോദ്ധയെപ്പോലെയുള്ള ചെവിയും നെറ്റിയുമെല്ലാമാണ് രണ്ടാഴ്ച പ്രായമുള്ള ഈ പൂച്ചക്കുട്ടിക്കുമുള്ളത്. ഉണ്ടക്കണ്ണും പച്ചനിറവുമുള്ള ബേബി യോദ്ധ ലോകത്താകമാനം ഏറെ ആരാധകരുള്ള കഥാപാത്രമാണ്.