sign-of-hope

റോം: കൊവിഡ് മഹാമാരിക്കെതിരെ ഇറ്റലിയിൽ കഴിഞ്ഞ ദിവസം നടന്ന റിലേ റാലിയിൽ പങ്കെടുത്ത് രാജ്യത്തെ ആദ്യ കൊവിഡ് രോഗി. സൈൻ ഒഫ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന റാലിയിലാണ് മാത്തിയ മേസ്ത്രി എന്ന 38കാരൻ പങ്കെടുത്തത്. ഇത്തരമൊരു പ്രതീക്ഷാനിർഭരമായ കാര്യത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് മേസ്ത്രി പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു മേസ്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സ കഴിഞ്ഞ് കൊവിഡ് മുക്തി നേടിയ മേസ്ത്രി അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത മഹാമാരിയിൽ നിന്ന് ജീവൻ തിരികെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് കരുതുന്നുവെന്നും മേസ്ത്രീ കൂട്ടിച്ചേർത്തു. കറുത്ത മാസ്ക് ധരിച്ച് സുരക്ഷാ മുൻകരുതലുകളെടുത്താണ് മേസ്ത്രീ റാലിയിൽ പങ്കെടുക്കാൻ എത്തിയത്.യൂണിലിവർ മാനേജരാണ് മേസ്ത്രി.