വാഷിംഗ്ടൺ: ലോകശക്തിയായ അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. 46ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് നവംബർ മൂന്നിന് നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇന്തോ -അമേരിക്കൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുമുണ്ട്.
യോഗ്യത
അമേരിക്കൻ പൗരന്മാരായിട്ടുള്ള ആർക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. 14 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കുറഞ്ഞത് 35 വയസ് പ്രായമുള്ള ഏതൊരു വ്യക്തിയും മത്സരിക്കാൻ യോഗ്യനാണ്.
പ്രധാന രാഷ്ട്രീയ പാർട്ടികൾ
പ്രധാനമായും അമേരിക്കയിൽ രണ്ട് രാഷ്ട്രീയ കക്ഷികളാണ് ഉള്ളത്. ഡെമോക്രാറ്റിക് പാർട്ടിയും, റിപ്പബ്ലിക്കൻ പാർട്ടിയും.
കാമ്പയിനുകൾ
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തങ്ങളുടെ പ്രചാരണം ആരംഭിക്കുന്നു. പിന്നീട് ധനസമാഹരണത്തിനും പ്രധാന പ്രചാരണത്തിനുമായി ഒരു സംഘത്തെ സജ്ജീകരിച്ച് ടൂർ കാമ്പയിൻ ആരംഭിക്കുന്നു.
ടെലിവിഷൻ സംവാദം
ഇരു പാർട്ടികളിലെയും സ്ഥാനാർത്ഥികൾ ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കുന്നു. ഈ സംവാദങ്ങൾക്കിടയിൽ ഓരോ സ്ഥാനാർത്ഥിക്കും അവരുടെ നയങ്ങളെക്കുറിച്ചുള്ള കടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മറ്റ് സ്ഥാനാർത്ഥികൾക്കെതിരായ പ്രശ്നങ്ങളിലും നയങ്ങളിലും അവരുടെ നിലപാട് വ്യക്തമാക്കാനും സാധിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
ജനങ്ങൾ നേരിട്ടല്ല അമേരിക്കയിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അത് ചെയ്യുന്നത് ഇലക്ടർമാരാണ്. അഞ്ച് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് ്. പ്രൈമറീസ് ആൻഡ് കോക്കസ്, നാഷണൽ കൺവെൻഷൻസ്, ജനറൽ ഇലക്ഷൻ, ഇലക്ട്രൽ കോളേജ് എന്നിവയാണ് അത്.