അബുദാബി: അബുദാബിയിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും കൊവിഡ് പി.സി.ആർ പരിശോധനകളുടെ നിരക്ക് കുറച്ചു. വി.പി.എസ് ഹെൽത്ത് കെയർ ആശുപത്രികളിലും അബുദാബിയിലെയും അൽ ഐനിലെയും ക്ലിനിക്കുകളിലുമാണ് പരിശോധനയുടെ വില 180 ദിർഹമായി കുറച്ചിരിക്കുന്നത്.
വി.പി.എസ് ബുർജീൽ, എൽ.എൽ.എച്ച്, മെഡിയർ, അബുദാബിയിലെ ലൈഫ്കെയർ ഹോസ്പിറ്റൽസ്, ബുർജീൽ റോയൽ ഹോസ്പിറ്റൽ, അൽ എയിനിലെ മെഡിയർ ഇന്റർനാഷണൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പുതുക്കിയ വില പ്രാബല്യത്തിൽവരുന്നത്. പരിശോധനാ ഫലങ്ങൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലഭ്യമാകും.