നന്ദന വർമ്മയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. വ്യത്യസ്തമായ ലുക്കിൽ അതേ സമയം വളരെ ലളിതമായ വസ്ത്രധാരണത്തിൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.