മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച പുതിയ നിയമം ബോളിവുഡ് റീമേക്ക് ഉടൻ.നിർമ്മാതാവ് അരുൺ നാരായണനാണ് ഇക്കാര്യം സ്ഥിരീകരിച്ചു. റിലയൻസ് എന്റർടെയിൻമെന്റും സംവിധായകൻ നീരജ് പാണ്ഡേയുടെ നിർമ്മാണ കമ്പനിയും ചേർന്നാണ് ബോളിവുഡിൽ ചിത്രമൊരുക്കുന്നത്. താരദമ്പതികളായിരിക്കും ഹിന്ദി പതിപ്പിലെന്നും അരുൺ നാരായണൻ പറഞ്ഞു. അജയ് ദേവ്ഗൺ-കാജോൽ, സെയ്ഫ് അലിഖാൻ-കരീനാ കപൂർ, ദീപികാ പദുക്കോൺ-രൺവീർ സിംഗ് എന്നീ പേരുകൾ ഹിന്ദി റീമേക്ക് വാർത്തകൾക്കൊപ്പം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു.എ.കെ.സാജൻ രചനയും സംവിധാനവും നിർവഹിച്ച് 2016 ഫെബ്രുവരിയിൽ പുറത്തുവന്ന പുതിയ നിയമം ഒരു ബലാൽസംഗ കേസും പ്രതികാരവും ഇതിവൃത്തമാക്കിയ ചിത്രമാണ്.