ജെനീവ: കൊവിഡ് മഹാമാരി പ്രതിരോധനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന തുക വർദ്ധിപ്പിച്ച് ബ്രിട്ടൻ. യു.എന്നിൽ നടന്ന സമ്മളേനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത നാലു വർഷത്തേക്ക് 34 മില്യൺ പൗണ്ട് സഹായം സംഘടനയ്ക്ക് തങ്ങൾ നൽകുമെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. നിലവിൽ നൽകുന്ന തുകയെക്കാൾ 34 ശതമാനം കൂടുതലാണിത്.