ഇഷാൻ ഖത്തറും, അനന്യ പാണ്ഡെയും പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഖാലി പീലി ഒ. ടി.ടി റിലീസിനൊരുങ്ങുന്നു.മഖ്ബൂൽ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് രജിത്ത് ദേവ് ആണ്. അനന്യയും ഇഷാനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.ഒക്ടോബർ രണ്ടിന് പ്രദർശനത്തിന് എത്തും. ഹിമാൻഷു കിഷൻ മിശ്രയും അലി അബ്ബാസ് സഫറും സീ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന സീ പ്ലെക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആകും ചിത്രം പ്രദർശനത്തിനെത്തുന്നത്.