cf-thomas

ചങ്ങനാശേരി: കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായ സി.എഫ് തോമസ് കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. പി.ടി. ചാക്കോയിൽ ആകൃഷ്ടനായി 1956-ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചന സമരത്തിൽ മുന്നണിപ്പോരാളിയായി. 1964 ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിലെത്തി. പാർട്ടി രൂപീകരണം മുതൽ കെ.എം. മാണിയുടെ വിശ്വസ്തനായിരുന്നു.മാണിയുടെ നിര്യാണത്തെത്തുടർന്ന് പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതയിൽ പി.ജെ .ജോസഫിനൊപ്പം നിൽക്കാനായിരുന്നു സി.എഫിന്റെ തീരുമാനമെങ്കിലും,ജോസ് വിഭാഗത്തിനും ആദരവുള്ള നേതാവായിരുന്നു.

ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലായ്

30നായിരുന്നു ജനനം. എസ്.ബി കോളജിൽ നിന്ന് ബിരുദവും എൻ.എസ്.എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബി.എഡും നേടി. 1962-ൽ ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂളിലും തുടർന്ന് ചങ്ങനാശേരി എസ്.ബി സ്‌കൂളിലും അദ്ധ്യാപകനായി. പതിനെട്ടു വർഷത്തെ സേവനത്തിനുശേഷം രാജിവച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

മു​ഖ്യ​മ​ന്ത്രി​ ​ അ​നു​ശോ​ചി​ച്ചു
തി​രു​വ​ന​ന്ത​പു​രം​:​ ​ സി.​എ​ഫ്.​ ​തോ​മ​സി​ന്റെ​ ​വേ​ർ​പാ​ടി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​ശോ​ചി​ച്ചു.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടാ​യി​ ​നി​യ​മ​സ​ഭാം​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​ദ്ദേ​ഹം,​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​വേ​ണ്ടി​ ​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി​ ​എ​ല്ലാ​വ​രു​മാ​യും​ ​യോ​ജി​ക്കാ​ൻ​ ​ത​യാ​റാ​യി​രു​ന്നു.
​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​സി.​എ​ഫു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​സു​ഹൃ​ത്തു​ക​ൾ​ക്കു​മു​ള്ള​ ​ദുഃ​ഖ​ത്തി​ൽ​ ​പ​ങ്കു​ചേ​രു​ന്ന​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.