ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്ന് ഒരു അൽ ക്വ ഇദ ഭീകരൻ കൂടി പിടിയിലായി. കഴിഞ്ഞ ആഴ്ച ഒൻപതു പേർ പിടിയിലായതിനു പിന്നാലെയാണിത്. രാജ്യത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തിലെ അംഗമാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്. സമീം അൻസാരിയാണ് അറസ്റ്റിലായത്.
ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സെപ്തംബർ 19നാണ് മുർഷിദാബാദിൽ നിന്നും കൊച്ചിയിൽ നിന്നുമായി 9 അൽ ക്വ ഇദ പ്രവർത്തകർ പിടിയിലായത്.