kp-namboodiri

തൃശൂർ: കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സ് സ്ഥാപകൻ കെ.പി. നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ കെ.പി. നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്‌റ്റി ഡോ.പി.കെ. വാരിയർക്ക് സമ്മാനിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.പി. നമ്പൂതിരീസ് ആയുർവേദിക്‌സ് മാനേജിംഗ് ഡയറക്‌ടർ കെ. ഭവദാസനാണ് രണ്ടുലക്ഷം രൂപയും മെമന്റോയും അടങ്ങിയ പുരസ്‌കാരം കൈമാറിയത്.

കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മാർക്കറ്റിംഗ് കെ.വി. രാമചന്ദ്രൻ വാരിയർ,​ കെ.പി. നമ്പൂതിരീസ് ഡെപ്യൂട്ടി ജനറൽ മാനേജർ വി. നാരായണനുണ്ണി,​ ടോംയാസ് മാനേജിംഗ് ഡയറക്‌ടർ തോമസ് പാവറട്ടി തുടങ്ങിയവർ സംസാരിച്ചു.