kodiyeri

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടകൊലപാതകം കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. കൊല്ലപ്പെട്ട രണ്ട് പേർക്ക് പകരം നാലാളെ കൊല്ലാൻ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സി.പി.എം. എന്നാൽ, കൊലയ്ക്ക് കൊല എന്നതല്ല സി.പി.എം നയമെന്നും കോടിയേരി പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തിൽ പങ്കുള്ള ഒരാൾ പോലും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടില്ല. .പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും.അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാൻ പറ്റുന്ന പാർട്ടിയായിരുന്നെങ്കിൽ സി.പി.എം കേരളത്തിൽ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ജോലി നൽകുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാത്തിന്റെ മുഴുവൻ ചെലവും പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.