ദുബായ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഗ്ലാമർ പോരാട്ടത്തിൽ വിരാട് കൊഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലരും രോഹിത് ശർമ്മയുടെ മുംബയ് ഇന്ത്യൻസും തമ്മിൽ ഏറ്രുമുട്ടും. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ ദുബായിലാണ് മത്സരം.
നിലവിലെ ചാമ്പ്യൻമാരായ മുംബയ് ആദ്യ മത്സരത്തിൽ ചെന്നൈയോട് തോറ്റെങ്കിലും കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനെ തോൽപ്പിച്ച് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്.
നിലവിലെ ചാമ്പ്യൻമാരായ മുംബയ് ആദ്യ മത്സരത്തിൽ ചെന്നൈയോട് തോറ്റെങ്കിലും കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനെ തോൽപ്പിച്ച് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്.
മറുവശത്ത് ആർ.സി.ബി ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയെങ്കിലും കഴിഞ്ഞ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനോട് 95 റൺസിന്റെ കനത്ത തോൽവി വഴങ്ങിയിരുന്നു.
ബാറ്റിംഗിലും ഫീൽഡിംഗിലും തിളങ്ങാനാകാതെ പോയ കൊഹ്ലിക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപ പിഴയടയ്ക്കേണ്ടിയും വന്നു.
ബൗളിംഗാണ് ബാംഗ്ലൂരിന്റെ പ്രധാന തലവേദന. ഡേൻ സ്റ്രെയിൻ പഴയ പ്രതാപം വീണ്ടെടുക്കാത്തതും ഉമേഷ് യഥാർത്ഥ നിലവാരത്തിലേക്കുയരാത്തതും അവരെ കുഴയ്ക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ശക്തമായ ബാറ്റിംഗ് നിരയും നനഞ്ഞ പടക്കമായി.
മറുവശത്ത് മുംബയ്ക്കും ബൗളിംഗ് ഡിപ്പാർട്ട്മെന്റും യഥാർത്ഥ മികവിലേക്ക് ഉയരേണ്ടതുണ്ട്.
ഇതുവരെ ഇരു ടീമും 27 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 18ലും മുംബയ്ക്കായിരുന്നു ജയം. 9 തവണയേ ആർ.സി.ബിക്ക് ജയിക്കാനായുള്ളൂ.