k-muraleedharan-

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചൊഴിഞ്ഞ് ബെന്നി ബെഹനാന് പിന്നാലെ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരൻ എം.പി. കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനവും മുരളഴീധരൻ രാജിവച്ചു. രാജിക്കാര്യം അറിയിച്ച് കോൺഗ്രസിന്റെ ഇടക്കാല ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി.

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന് ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കണ്ടല്ലോ എന്നും മുരളീധരൻ പ്രതികരിച്ചു.