deepika-shraddha-sara-and

മുംബയ്: ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ ഫോൺ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധനയ്ക്ക് വിധേയമാക്കും. നടിമാരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ദീപികയുടെ മാനേജരായ കരിഷ്മ പ്രകാശ്, ഡിസൈനർ സിമോം ഖംബാട്ട, ടാലന്റ് മാനജേർ ജയ ഷാ എന്നിവരുടെ ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കും. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന മയക്കുമരുന്ന് കേസിൽ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനേയും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.