conflict-between-doctor-a

ന്യൂഡൽഹി: മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് രോഗിയും പരിചാരകനും ചേർന്ന് ഡോക്ടറെ ക്രൂര മർദ്ദനത്തിരയാക്കി. ഡൽഹിയിലെ മഹർഷി വാൽമികി ആശുപത്രിയിലെ ഡോക്ടർക്കാണ് മർദ്ദനമേറ്റത്. കൊവിഡ് മാർഗനിർ‌ദ്ദേശത്തിന്റെ ഭാഗമായി മാസ്ക് ധരിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷൻ മെഡിക്കൽ സൂപ്രണ്ടിന് നൽകിയ കത്തിൽ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം ഇരുവർക്കുമെതിരെ നടപടിയെടുക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഡോക്ടർമാർ തങ്ങളെ മർദ്ദിച്ചെന്ന് രോഗിയും ആരോപിക്കുന്നു. എന്നാൽ, ഇത് കള്ളമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.