poonam-pandey

ഗോവയിലെ മധുവിധു ആഘോഷത്തിനിടെ ഭർത്താവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി നൽകിയതോടെയാണ്‌ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വീണ്ടും വാർത്തകളിൽ നിറയുന്നത്.

ഗോവയില്‍വച്ച് ഭർത്താവായ സാം തന്റെ കഴുത്തു ഞെരിച്ചെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പൂനം പൊലിസീന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ശേഷം ഇയാൾ പൂനവുമൊത്തുള്ള തന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. തുടർന്ന് തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം ഏകദേശം പരിഹരിച്ച് കഴിഞ്ഞുവെന്നും ഭർത്താവുമായി താൻ വീണ്ടും ഒന്നിച്ചുവെന്നും 'ഇപ്പോൾ വളരെ ഹാപ്പിയാണെ'ന്നും പറഞ്ഞുകൊണ്ട് പൂനം രംഗത്തുവരികയായിരുന്നു.

'നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? ഞങ്ങള്‍ രണ്ടുപേരും പരസ്പരം വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. ഭ്രാന്തമായി ഞങ്ങള്‍ പ്രണയിക്കുന്നു. ഏത് വിവാഹത്തിലാണ് ഉയര്‍ച്ചകളും താഴ്ചകളുമില്ലാത്തത്.' ഇങ്ങനെയായിരുന്നു ബോളിവുഡ് 'ഹോട്ട് സ്റ്റാറി'ന്റെ പിന്നീടുള്ള പ്രതികരണം.

എന്നാൽ ഇതെല്ലാം പൂനത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ബിഗ് ബോസ് ഹിന്ദിയുടെ എട്ടാം പതിപ്പിലേക്ക് കയറിപറ്റുന്നതിന് വേണ്ടിയാണ് താരം ഇങ്ങനെയെല്ലാം കാണിച്ചുകൂട്ടുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ അങ്ങനെയുള്ള ഉദ്ദേശമൊന്നും തനിക്കില്ല എന്നാണ് പൂനം പറയുന്നത്.

താൻ ബിഗ് ബോസിലേക്ക് പോകുന്നില്ലെന്നും അതിനുള്ള 'വലിപ്പം' തനിക്ക് ഇല്ലെന്നും ഇവർ പറയുന്നു. അല്പവസ്ത്ര ധാരണിയായി ചില മാസികകളിലും സോഷ്യൽ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെയാണ് നടിയെ ബോളിവുഡ് ആരാധകർ ശ്രദ്ധിച്ചു തുടങ്ങുന്നത്.