sudhir

സ്ത്രീകളെ മോശം വാക്കുകളാൽ അപമാനിച്ചയാൾക്ക് മേലേക്ക് കരിമഷി ഒഴിച്ച് പ്രതികരിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീകളെയും സൗഹാർദപൂർവ്വം വിമർശിച്ച് നടൻ സുധീർ. ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നടൻ തന്റെ വിഷയത്തിലെ തന്റെ പ്രതികരണം അറിയിച്ചത്.

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവർത്തിച്ചത് മോശമായി പോയെന്നും ഭാഗ്യലക്ഷ്മിയെ 'ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരാളാണ്' താനെന്നും സുധീർ പറയുന്നു.

കേരളത്തിലെ ജനങ്ങൾ നൽകിയ സ്വാതന്ത്ര്യം അത് 'കൈയിലെടുത്തു'കൊണ്ട് ഇങ്ങനെയൊന്നും പ്രവർത്തിക്കാൻ പാടില്ലായിരുന്നുവെന്നും സുധീർ പറഞ്ഞു. ആരൊക്കെ ന്യായീകരിച്ചാലും ഇത്തരം കാര്യങ്ങളിൽ ഞങ്ങളൊന്നും കൂട്ടുനിൽക്കില്ലെന്നും സുധീർ തന്റെ വീഡിയോയിലൂടെ പറയുന്നു.