survey-kallu

മലയാളത്തിലെ വ്യത്യസ്തമായ വെബ് സീരീസുകളുടെ നിരയിലേയ്ക്ക് ഒന്നുകൂടി എത്തുന്നു. എസ്രാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സയോണ സംഗീത് നിർമ്മിക്കുന്ന "സർവ്വേ കല്ല്" എന്ന വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാതാരം അജുവര്‍ഗീസ്സ് പുറത്തുവിട്ടിരുന്നു. ഒരു ഗ്രാമത്തിലെ നിഷ്കളങ്കരായ ഒരുകൂട്ടം തൊഴിലാളികളുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന നർമ്മ സന്ദര്ഭങ്ങളും, പൊല്ലാപ്പുകളും, അതിജീവനവുമാണ് സീരീസിന്റെ പ്രമേയം.

അണിയറയിൽ മുഴുവനും സിനിമാ, തീയറ്റർ കലാകാരന്മാരാണ് പ്രവർത്തിക്കുന്നത്. രതീഷ് രോഹിണി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ വെബ്‌സീരീസിൽ, സോനു സുരേന്ദ്രൻ സംഭാഷണം, ശ്യാം അമ്പാടി ഛായാഗ്രഹണം, ശരത് ഗീതാലാൽ എഡിറ്റിംഗ് ജെമിനി ഉണ്ണികൃഷ്ണൻ സംഗീതം, സന്തോഷ്‌ പെരളി ഗാന രചന, ബിജു ജോസ് ശബ്ദ മിശ്രണം, ബാബു ജോൺ കലാസംവിധാനം, ശങ്കർ തങ്കരാമൻ നിശ്ചല ഛായാഗ്രഹണം വിനോദ് ഗംഗ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, പോസ്റ്റർ ഡിസൈൻ പ്രദീപ്‌ മുരളീധരൻ എന്നിവർ നിർവഹിക്കുന്നു. 'ക്രിയാത്മ'യാണ് സാങ്കേതിക സഹായം നൽകിയിരിക്കുന്നത്.