ഭംഗിയേറിയ താമരപ്പൂവ് ഔഷധഗുണങ്ങളിലും കേമമാണ്. പൂവിന് മാത്രമല്ല, താമരയുടെ ഇലയ്‌ക്കും വിത്തിനും വേരിനുമെല്ലാം ധാരാളം ഗുണങ്ങളുണ്ട്. ചെറുചൂടുള്ള വെള്ളത്തിൽ താമര വിത്തുകൾ കുതിർത്ത് കഴിക്കുന്നത് ഡയറിയയ്‌ക്ക് പ്രതിവിധിയാണ്. താമരവേരിൽ ആരോഗ്യകരമായ നാരുകളും കാർബോഹൈഡ്രേറ്റുകളും ഉണ്ട്.
ഇവ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കുന്നു. കൂടാതെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു. ചുവപ്പും വെള്ളയും ഇനങ്ങളുടെ താമര വിത്തുകൾ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി അടക്കം ജീവകങ്ങളുടെ ഉറവിടമാണ് താമരത്തണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും ഇതിലുണ്ട്. താമര ചർമ്മം സുന്ദരമാക്കും. വേരിന്റെ ജ്യൂസ് ആർത്തവശേഷമുള്ള വിളർച്ച തടയും. താമരവിത്ത് പൊടിച്ച് കഴിക്കുന്നത് ചുമ ശമിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. താമരപ്പൂ ചായയിലോ സൂപ്പിലോ മറ്റോ ചേർത്ത് കഴിക്കുന്നത് ഉന്മേഷം നല്‌കും.