ആലപ്പുഴ: ചെങ്ങന്നൂർ കാരക്കാട് വിഗ്രഹ നിർമ്മാണ ശാലയിൽ നിന്ന് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം നഷ്ടപ്പെട്ടതായി പരാതി. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനിരുന്ന 60 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹമാണ് നഷ്ടപ്പെട്ടത്.
വിഗ്രഹം ഉണ്ടാക്കുന്ന മഹേഷിന്റെ വിട്ടിലാണ് ഒരു സംഘമാളുകൾ അതിക്രമിച്ചു കയറി വിഗ്രഹം കൊണ്ടുപോയത്. മർദ്ദിച്ചശേഷം വിഗ്രഹവുമായി കടന്നു കളഞ്ഞുവെന്നാണ് പരാതി.ഇവിടെ മുമ്പ് ജോലി ചെയ്തിരുന്ന ഒരാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.