thief

കോഴിക്കോട്: "പ്രതീക്ഷിച്ചത് കിട്ടിയില്ല. കുറച്ച് ചില്ലറ പൈസ. പരാതി വേണ്ട." കവർച്ചയ്ക്കു പിറകെ കത്തെഴുതിവച്ച് കടന്നുകളയുന്ന 'ക്രേസി ഗോപാലൻ' സ്‌ക്രീനിൽ മാത്രമല്ല, സിനിമയ്ക്കു പുറത്ത് ഈ പരിസരങ്ങളിലുമുണ്ട്. കളവ് നടന്നത് കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻഡിലെ കൊച്ചു ടീ സ്റ്റാൾ കം സ്റ്റേഷനറി കടയിൽ. കാര്യമായി ഒന്നും തടയാത്തതിന്റെ സങ്കടം അവിടെ കണ്ട കാർഡ് ബോർഡ് കഷ്ണത്തിൽ ഇങ്ങനെ എഴുതിപ്പിടിപ്പിച്ച കള്ളൻ ഒരു അഭ്യർത്ഥന കൂടി ചേർക്കാനും മറന്നില്ല. വെറുതെ പരാതി കൊടുക്കാനൊന്നും പോവല്ലേ എന്ന്.

കള്ളന്റെ കത്തിൽ കൗതുകം തോന്നിയതുകൊണ്ടും, കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെന്നതുകൊണ്ടും കടയുടമ വിനോദ് പരാതിയ്ക്ക് മുതിർന്നില്ല. എന്നാൽ, തൊട്ടടുത്ത ദിവസം സ്റ്റാൻഡിന് പുറത്തെ ലോട്ടറി സ്റ്റാളിൽ മോഷണം നടന്നതോടെ ചില്ലറ കളവ് പുറത്തുപറയാതെ പറ്റില്ലെന്ന് തോന്നുകയായിരുന്നു ചായക്കടക്കാരന്. ലോട്ടറി സ്ററാളിൽ നിന്നു കുറേയേറെ രൂപയും അൻപതോളം ടിക്കറ്റുകളും കവർന്നിരുന്നു മോഷ്ടാവ്.

പൊലീസ് അന്വേഷണത്തിനെത്തിയപ്പോൾ കളളന്റെ കത്ത് കൂടി വിനോദ് ശ്രദ്ധയിൽപെടുത്തി. തന്റെ ചായക്കടയിൽ നിന്ന് ഏതാണ്ട് മുന്നൂറ് രൂപയാണ് മോഷണം പോയതെന്നും പറഞ്ഞു. ബസ് സ്റ്റാന്‍ഡിനു പുറത്തെ ശ്രീഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് പണവും ടിക്കറ്റും മോഷണം പോയത്. ഇതിനടുത്തുള്ള മറ്റൊരു ലോട്ടറി സ്റ്റാൾ കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തൊട്ടപ്പുറത്തെ കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമം വിഫലമായി.

സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റിലെ തീപിടിത്തത്തിനു ശേഷം രണ്ടര മാസമായി രാത്രി വൈകിയാൽ ഇവിടെ വെളിച്ചമില്ല. ഈ ഭാഗത്തെ സി.സി.ടി.വി യുടേതടക്കം വയറിംഗ് പൂർണമായും കത്തിപ്പോവുകയായിരുന്നു. സ്റ്റാന്‍ഡിലെ കടകള്‍ 9 മണിയാകുന്നതോടെ അടയ്ക്കും. പിന്നെ സ്റ്റാന്‍ഡും പരിസരവും ഇരുട്ടിലാഴും. ഈ അവസരം മുതലെടുക്കുകയാണ് മോഷ്ടാക്കള്‍. സ്റ്റാൻഡിലെ ചെറിയ കടകൾക്ക് അങ്ങനെ അടച്ചുറപ്പില്ല. തുടരെയുള്ള മോഷണങ്ങളെ തുടർന്ന് പല കടയുടമകളും ഷട്ടർ പിടിപ്പിക്കുന്ന തിരക്കിലാണിപ്പോ