india-gate

ന്യൂഡൽഹി: കർഷക ബില്ലുകളിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ചു. ഇന്ന് രാവിലെയാണ് ഒരു സംഘം ആളുകൾ പ്രതിഷേധവുമായെത്തി ട്രാക്ടർ കത്തിച്ചത്. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

രാവിലെ 7.40 ഓടെയാണ് ഫയർഫോഴ്സ് വിവരമറിഞ്ഞത്. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ഇരുപതോളം പേരടങ്ങുന്ന സംഘം പൊലീസ് വരുന്നതിന് മുമ്പ് തന്നെ രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

#JUSTIN: Tractor set on fire at India Gate, call received at 7.42 am. Seniors at spot. @IndianExpress, @ieDelhi pic.twitter.com/VZU5vZoG4T

— Mahender Singh Manral (@mahendermanral) September 28, 2020


'രാവിലെ 7.30 ഓടെ ഇരുപതോളം പേർ തടിച്ചുകൂടി ട്രാക്ടറിന് തീകൊളുത്തുകയായിരുന്നു. ഉടൻതന്നെ തീ ഫയർഫോഴ്സ് എത്തി അണയ്ക്കുകയും, ട്രാക്ടർ ഇന്ത്യാ ഗേറ്റിൽ നിന്ന് മാറ്റുകയും ചെയ്തു. ട്രാക്ടർ കത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്'ഡി.സി.പി (ന്യൂഡൽഹി ജില്ല)ഡോ. ഈഷ് സിങ്കാൽ പറഞ്ഞു. വാഹനത്തിന് തീകൊളുത്തുന്നതിന് മുമ്പ് ഒരു സംഘം ആളുകൾ മുദ്രവാക്യം വിളിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.