തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി.നായരെ ഭാഗ്യലഷ്‌മിയും മറ്റു രണ്ടുപേരും വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച് പി.സി.ജോർജ് എം.എൽ.എ. കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കവെയായിരുന്നു പി.സി ജോർജ് പൊട്ടിത്തെറിച്ചത്. അതേസമയം വിജയ് പി നായരേയും പി.സി ജോർജ് കുറ്റപ്പെടുത്തുന്നുണ്ട്.
പി.സി ജോർജിന്റെ വാക്കുകൾ..
ശ്രീലക്ഷ്‌മി അറയ്‌ക്കലിന്റെ വീഡിയോകൾ യൂട്യൂബിൽ കയറി കാണണം. ശ്രീലക്ഷ്‌മി അറയ്‌ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാം. അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ! ഞാൻ ഇവളുമാരെ പറഞ്ഞതൊക്കെ കുറഞ്ഞുപോയെന്നാണ് എന്റെ അഭിപ്രായം. അവളൊരു മനുഷ്യസ്‌ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേർന്ന സ്ത്രീയാണോ അവൾ. കുട്ടികളെ നശിപ്പിക്കാനാണ് ഇതൊക്കെ. പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകൾ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെൺപിള്ളേരും ചെറുപ്പക്കാർ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ.
ഒന്നാമതെ മുഴുവൻ കഞ്ചാവ് മാഫിയയാണ്. കുഞ്ഞുങ്ങളെ പൂർണമായും നശിപ്പിക്കാനല്ലേ ഇവളുമാർ ഇറങ്ങി തിരിച്ചിരിക്കുന്നത്. വിജയ് പി നായരെ പോയി അടിക്കാൻ പാടില്ലായിരുന്നു. പക്ഷെ അവന്റെ പോസ്റ്റൊക്കെ ഞാൻ കണ്ടു. അവൻ രണ്ട് അടിക്ക് അർഹനാണ്. അതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഇവളുമാർ ചെയ്‌തത് പോലെയല്ല ചെയ്യേണ്ടത്. കെട്ടിയവന്മാരെ വിട്ട് രണ്ടടി കൊടുത്താലും കുഴപ്പമില്ലായിരുന്നു. അടി കൊടുക്കുക മാത്രമല്ല. അവന്റെ തുണി പറിക്കുക, ചൊറിയിണം ദേഹത്ത് പിടിപ്പിക്കുക..നാണം വേണ്ടേ ഇവളുമാർക്ക്. എന്നിട്ട് അവനെ തെറി വിളിക്കുകയാണ്. എന്നാ ഇത്. അവനെ ഞാനാണെങ്കിൽ ഒറ്റച്ചവിട്ടിന് കൊന്നേനെ, വൃത്തികെട്ടവൻ.
ആൺവർഗത്തിന് അപമാനമാണ് അവൻ. ശാന്തിവിളയുടെ വീഡിയോ ഞാൻ കണ്ടില്ല. അത് കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ല. ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ സി.പി.എം എം.എൽ.എക്കെതിരെ ഒരു പാർട്ടി സഖാവ് ലൈംഗിക പീഡനത്തിന് കേസ് കൊടുത്തത്. അത് പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞത്. മറ്റുളളവരെല്ലാം കോടതിയിൽ പോണം സി.പി.എംകാർ വൃത്തികെട്ട പണി ചെയ്‌താൽ പാർട്ടി കമ്മിറ്റി. ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നത്.
നിയമവ്യവസ്ഥ കയ്യിലെടുക്കുന്നത് തെറ്റാണ്. അതുകൊണ്ടാണ് പെണ്ണുങ്ങൾ ഇതു ചെയ്യാൻ പാടില്ലയെന്ന് ഞാൻ പറയുന്നത്. ആണുങ്ങളായാലും ചെയ്യാൻ പാടില്ല. ക്രിമിനൽ കേസ് ചെയ്‌ത ഒരുത്തനെ അറസ്‌റ്റ് ചെയ്യാനുളള അവകാശം പൗരന് ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അതാണ് ഇന്ത്യയുടെ മഹത്വം. ഇതൊക്കെയെൊന്നെടുത്ത് വായിച്ച് നോക്കണം. വലിയ അവകാശങ്ങളുളള ജനാധിപത്യ മഹത്വമുളള ഒരു രാജ്യമാണ് ഇന്ത്യ.