covid-care-center-oppana

കൊച്ചി: കൊവിഡ് കാരണം വിവാഹം മാറ്റിവച്ച നിരവധി സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മട്ടാഞ്ചേരി ടൗൺഹാളിലെ കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നുള്ള മനസിന് കുളിർമ നൽകുന്നൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കൊവിഡ് മൂലം നിക്കാഹ് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത പെൺകുട്ടിയെ സന്തോഷിപ്പിക്കാൻ അന്തേവാസികൾ ഒത്തുചേർന്നു.

അവിടെ നിക്കാഹ് നടക്കുമ്പോൾ ഇവിടെ ഒപ്പനയും പാട്ടുമൊക്കെയായി മണവാട്ടി ഹാപ്പിയാണ്. 'വടക്കലെ പാത്തോൺ' എന്ന ഗാനത്തിനൊപ്പം രോഗികൾ വധുവിന് ചുറ്റും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. എല്ലാവരും ഒത്തുചേർന്ന് ഒരു സെൽഫി ക്ലിക്കുചെയ്യുന്നതിലൂടെ വീഡിയോ അവസാനിക്കുന്നു. നിരവധി പേരാണ് വധുവിനും വരനും ആശംസയറിയിച്ചിരിക്കുന്നത്.