സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച ആളെ 'കൈകാര്യം' ചെയ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയേയും സംഘത്തെയും പിന്തുണച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് അവതാരക അശ്വതി ശ്രീകാന്ത് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂട്യൂബറെ മർദ്ദിച്ചത് ശരിയായില്ലെന്ന് വാദിക്കുന്നവരെ 'ട്രോളുന്ന' രീതിയിലുള്ളതാണ് അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
തെറി വിളി സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ല. ആത്മ രോഷം കരഞ്ഞ് തീർത്ത് മാതൃകയാവേണ്ടവർ പ്രത്യേകിച്ചും. പിന്നെ മുൻപേ നടന്ന സകല കാര്യങ്ങളിലും പ്രതികരിക്കാത്തവർ ഇപ്പൊ വന്നു പ്രതികരിച്ചത് അതിലും മോശം. പിന്നെ ചേട്ടന്റെ യൂട്യൂബിലെ ആഭാസങ്ങൾ. അമ്മേം മോനേം ചേർത്തൊക്കെ വല്ലപ്പോഴും ചിലത് പറയാറുണ്ട്. ചില ആണുങ്ങൾ അങ്ങനാന്നെ...നമ്മളങ്ങ് കണ്ണടച്ചാ പോരേ? കലികാലത്ത് ആണിനെ തല്ലുന്ന സംസ്കാരം ഉണ്ടായതിൽ അത്ഭുതം ഇല്ലല്ലോ ല്ലേ !
ഇത്രേം പറഞ്ഞ സ്ഥിതിയ്‌ക്ക് എങ്ങനെയെങ്കിലും ഒരു കുലസ്ത്രീയായി നിങ്ങൾ അംഗീകരിക്കണം....ബ്ലീസ്