driving

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ മുൻപ് പൂർണനിരോധനമായിരുന്നല്ലോ. എന്നാൽ ഈ നിരോധനത്തിന് ഇളവ് വരുത്തിയിരിക്കയാണ് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ സർക്കാർ പരിഷ്‌കരണങ്ങൾ വരുത്തി.

ഇനി മുതൽ വാഹനത്തിലെ ഡ്രൈവർക്ക് ഫോൺ ഈ പറയുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കാം. നിയമം അനുസരിച്ച് പൊലീസോ മോട്ടോ‌ർ വാഹന ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസിന്റെയോ വാഹനവുമായി ബന്ധപ്പെട്ട മ‌റ്റ് രേഖകളുടെയോ ഇലക്‌ട്രോണിക് പകർപ്പ് മൊബൈൽ വഴി കാണിക്കണം. ഇവ സർക്കാർ പോർട്ടലിൽ സാക്ഷ്യപ്പെടുത്തിയതാകണം. ഇത് വാഹന ഉടമയ്‌ക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഫലപ്രദമാകും. ഡ്രൈവിംഗ് ലൈസൻസ് അസാധുവായാലും ഈ വിവരങ്ങൾ പോർട്ടലിൽ ഉദ്യോഗസ്ഥർക്ക് ലഭ്യമാകും. ഈ പകർപ്പുകൾ എപ്പോഴും മൊബൈലിൽ സൂക്ഷിക്കണം.

മ‌റ്റൊന്ന് വഴി അറിയാനായി മാത്രമേ മൊബൈൽ ഫോണുകൾ കൈയിലെടുക്കാൻ പാടുള‌ളു. എന്നാൽ ഇങ്ങനെ ഫോൺ എടുത്ത് നോക്കുന്നതുകൊണ്ട് മ‌റ്റ് വാഹനങ്ങൾക്കോ യാത്രക്കാർക്കോ ബുദ്ധിമുട്ടുണ്ടാകാൻ പാടില്ലെന്നും 2017ലെ മോട്ടോർ വാഹന നിയന്ത്രണ പരിഷ്‌കാരങ്ങളുടെ ഭാഗമായി സർക്കാർ ആവശ്യപ്പെടുന്നു.