kaumudy-news-headlines

1. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം. ഇടവേളക്ക് ശേഷം തലസ്ഥാന ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കണം എന്ന നിര്‍ദ്ദേശമാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. ജില്ലയില്‍ അവശ്യ സേവനങ്ങള്‍ മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന നിര്‍ദ്ദേശം. പൊതുഗതാഗതം പാടില്ല, സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കാവൂ.നിലവില്‍ ഏര്‍പ്പെടുത്തുന്ന മൈക്രൊ കണ്ടെയിന്‍മെന്റ് സോണുകള്‍ ഫലപ്രദമല്ലെന്നും ജില്ലാ ഭരണകൂടം വിലയിരുത്തുന്ന് ഉണ്ട്.


2. രോഗ വ്യാപനം ശ്രദ്ധയില്‍ പെടുമ്പോള്‍ അതാത് പ്രദേശങ്ങളില്‍ മാത്രം കണ്ടെയിന്‍മെന്റ് സോണുകള്‍ പരിമിതപ്പെടുത്തുന്നതിന് പകരം വാര്‍ഡ് അടിസ്ഥാനത്തില്‍ തന്നെ നിയന്ത്രണം വേണം എന്നാണ് ജില്ലാ ഭരണകൂടുത്തിന്റെ ആവശ്യം. അതിരൂക്ഷമായ സാഹചര്യത്തിലൂടെ ആണ് തലസ്ഥാന ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് വ്യാപന നിരക്ക്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം നിന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയും പലപ്പോഴും നിലവിലുണ്ട്, സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അതിന് മുന്നോടിയായാണ് കര്‍ശന നിയന്ത്രണം ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം മുന്നോട്ട് വക്കുന്നത്.
3. കൊല്ലപ്പെട്ട സി.പി ജലീല്‍ വെടിയുതിര്‍ത്തതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പാര്‍ട്ട്. ജലീലിന്റെ ശരീരത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഫറയുന്നു. ജലീലീന്റെ വലതു കൈയില്‍ വെടി മരുന്നിന്റെ അംസം ഇല്ല. ഇടതു കൈയില്‍ ലഡിന്റെ അംശം ഉണ്ടായിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ എല്ലാം പൊലീസുകാരുടെ തോക്കില്‍ നിന്ന് ആണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട.് വൈത്തിരിയില്‍ റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിനെ ഏറ്റുമുട്ടലിന് ഇടെയാണ് കൊലപ്പെടുത്തിയത് എന്ന പൊലീസ് വാദം ഇതോടെ ശരിയല്ലെന്ന് തെളിഞ്ഞിരിക്കുക ആണ്. ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവെച്ചത് എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ജലീല്‍ വെടിവെച്ചിട്ടില്ലെന്നും ജലീലിന്റെ ശരീരത്തിന് സമീപം ഉണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല എന്നും ജലീലിന്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളില്‍ വെടിമരുന്നിന്റെ അംശം ഇല്ലായിരുന്നു എന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുക ആണ്.
4.ചലച്ചിത്ര സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ സുപ്രിംകോടതിയെ സമീപിച്ച ഫെഫ്കയും ഫെഫ്ക യൂണിയനുകള്‍ക്കും തിരിച്ചടി. വിനയന്റെ വിലക്കിനെതിരെ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ട്രേഡ് യൂണിയനുകള്‍ക്ക് പിഴ ചുമത്താന്‍ കോമ്പിറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരം ഇല്ലെന്ന വാദം ഇപ്പോള്‍ പരിഗണിക്കുന്നില്ല എന്ന നിലപാട് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഫെഫ്കയും, ഫെഫ്ക ഡയറകേ്ടഴ്സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ എന്നീ സംഘടനകളും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
5. ഭീകര സംഘടനയായ ഐ.എസിന് ഒപ്പം ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്തു എന്ന കേസില്‍ മലയാളിയായ തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ സുബ്ഹാനി ഹാജാ മൊയ്തീന് ജീവ പര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും എന്‍.ഐ.എ കോടതി ഉത്തരവ്. ഐ.എസിന് ഒപ്പം ചേര്‍ന്ന് വിദേശത്ത് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്തു എന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. പ്രതിക്ക് യു.എ.പി.എ 20 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്
6.കേസുമായി ബന്ധപ്പെട്ട് സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരന്‍ ആണ് എന്ന് എന്‍.ഐ.എ പ്രത്യേക കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇറാഖിന് എതിരേ സായുധ പോരാട്ടം നടത്തി എന്ന കേസില്‍ ആണ് കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയത്. 2015-ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് കടന്ന സുബ്ഹാനി ഐ.എസില്‍ ചേര്‍ന്ന് ആയുധ പരിശീലനം നേടിയ ശേഷം മൊസൂളിലെ യുദ്ധ ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് ഒപ്പം വിന്യസിക്കപ്പെട്ടു എന്നാണ് കേസ്. 2016-ല്‍ കണ്ണൂരില്‍ കനകമല കേസിലെ പ്രതികള്‍ക്ക് ഒപ്പമാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തത്
7.കൊവിഡ് വ്യാപനം അതി രൂക്ഷം ആയ സാഹചര്യത്തില്‍ ഇനി പ്രത്യക്ഷ സമരം യു.ഡി.എഫ് നിര്‍ത്തുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ബില്ലിന് എതിരായി നടന്ന കോണ്‍ഗ്രസിന്റെ രാജ് ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കു ആയിരുന്നു അദ്ദേഹം. ഇന്ന് രാജ് ഭവന് മുന്നില്‍ നടക്കുന്ന അവസാന പ്രത്യക്ഷ സമരം ആണ് ഇനി ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരം യു.ഡി എഫ് നടത്തില്ല. ഘടക കക്ഷികളുമായി ആലോചിച്ചാണ് തീരുമാനം എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സമരങ്ങള്‍ ഇടയാക്കുന്നു എന്ന എല്‍. ഡി.എഫ് പ്രചാരണം ശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ സമരങ്ങള്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണ്. സര്‍ക്കാറിന്റെ വീഴ്ച മറച്ച് വെക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നും ചെന്നിത്തല പറഞ്ഞു.
8.പാലാരിവട്ടത്തെ പഞ്ചവടിപ്പാലം, മെട്രോ മാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ധരായ എന്‍ജീനീയര്‍മാരും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളികളും ചേര്‍ന്ന് അഴിമതിപ്പാലം പൊളിച്ചടുക്കി തുടങ്ങി. അര കിലോമീറ്ററിലേറെ നീളമുള്ള പാലത്തിലെ ടാര്‍ ഇളക്കി മാറ്റുന്ന ജോലിയാണ് ആരംഭിച്ചത്. ഇതിന് അഞ്ച് മുതല്‍ പത്ത് ദിവസം വരെ സമയമെടുക്കും. ഒരു ഭാഗത്ത ടാര്‍ രണ്ട് ദിവസത്തിന് ഉള്ളില്‍ ഇളക്കി മാറ്റികഴഞ്ഞാല്‍ ഗര്‍ഡറുകള്‍ ഡയമണ്ട് കട്ടറുകള്‍ ഉപയോഗിച്ച് സൂക്ഷ്മതയോടെ മുറിച്ചുമാറ്റും. ഇതിനൊപ്പം പുതിയ ഗര്‍ഡറുകള്‍ ഡി.എം.ആര്‍.സിയുടെ യാര്‍ഡില്‍ പണിയും. പാലത്തിന്റ തൂണുകള്‍ പൊളിച്ചുമാറ്റില്ല. പകരം കോണ്‍ഗ്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തും. പിയര്‍ക്യാപ്പുകളും പൊളിച്ച് പുതിയത് പണിയും.