ടൂറിൻ : ഇറ്റാലിയൻ സെരി എയിൽ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ യുവന്റസിനെ 2-2ന് എ.എസ് റോമ സമനിലയിൽ തളച്ചു. റോമയ്ക്ക് വേണ്ടി വേരിട്ടോട്ട് ആദ്യ പകുതിയിൽ ഇരട്ടഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളുകൾക്കാണ് യുവന്റസിന് സമനില ലഭിച്ചത്.