sex1

ലണ്ടൻ: വയസ് നാൽപ്പത്തഞ്ച് കഴിഞ്ഞില്ലേ, ഇനി എന്തോന്ന് ആസ്വദിക്കാൻ. പണ്ടൊക്കെ ആയിരുന്നു പരമാനന്ദം..മദ്ധ്യവയസിലെ ലൈംഗികതയെക്കുറിച്ച് ചോദിച്ചാൽ ഒട്ടുമിക്ക സ്ത്രീകളുടെയും അഭി​പ്രായം ഇതാതിരി​ക്കും. എന്നാൽ അറിയുക, ഈ വിചാരം സത്യമല്ല. മദ്ധ്യവയസിലാണ് ലൈംഗികതയുടെ സുഖം സ്ത്രീകൾ കൂടുതലറിയുന്നത്. അതായത് 45വയസി​നും 60വയസി​നും ഇടയിൽ. അടുത്തിടെ പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. യൗവനത്തിൽപ്പോലും അനുഭവിക്കാത്ത സുഖങ്ങൾ ഈ പ്രായത്തിൽ അനുഭവിക്കാൻ കഴിയുന്നു എന്നാണ് പഠനത്തിൽ പങ്കെടുത്ത പകുതിയോളം പേരും പറയുന്നത്. ലൈംഗി​കതയി​ലെ രണ്ടാം ബാല്യം എന്നാണ് ചി​ലർ ഈ കാലത്തെ വി​ശേഷി​പ്പി​ക്കുന്നത്.

പേടിയില്ലാതെ ലൈംഗികതയെ സമീപിക്കാം എന്നതാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം പുതുവഴികൾ പരീക്ഷിച്ചുനോക്കാനും ചിലർ താത്പര്യപ്പെടുന്നു. നേരത്തേ ഉളളതിനെക്കാൾ അധികം പങ്കാളിക്ക് തൃപ്തരാക്കാൻ കഴിയുന്നുണ്ട് എന്ന് അഭിപ്രായമാണ് മറ്റുചിലർക്ക്. സെക്സി​ന്റെകാര്യത്തിൽ പങ്കാളി കൂടുതൽ പരിചയ സമ്പന്നനാവുന്നതാണ് കാരണം.

ആർത്തവ വിരാമം സംഭവിച്ചാൽപ്പോലും ലൈംഗികതയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന പക്ഷക്കാരും ഇല്ലാതില്ല. ആർത്തവ വിരാമത്തെത്തുടർന്ന് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ സെക്സിനെ ആസ്വാദ്യകരമല്ലാതാക്കി തീർക്കാറുണ്ട്. ഈ പ്രശ്നത്തിന് പോംവഴികൾ സ്വയം കണ്ടെത്തുകയാണ് കൂടുതൽപ്പേരും ചെയ്യുന്നത്. ആർത്തവിരാമം രതിമൂർഛയുടെയും വിരാമമാണെന്ന വാദത്തെയും ഇവർ എതിർക്കുന്നു. നേരത്തേ അനുഭവിച്ചതിനെക്കാർ സുഖം അനുഭവിക്കുന്നതിനൊപ്പം നീണ്ടുനിൽക്കുന്ന രതിമൂഛയും അനുഭവിക്കുന്നുണ്ടത്രേ.പക്ഷേ, ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കണം .പതിവുരീതികൾ പിന്തുടരാതെ അല്പമാെന്ന് മാറ്റിപ്പിടിക്കണം. അങ്ങനെയെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.